ഫോർട്ടിസ് ആശുപത്രിയില്‍ വലത് കാലിലെ പൊട്ടലിനു ഇടതുകാലിൽ ശസ്ത്രക്രീയ;പ്രതിഷേധവുമായി മാതാപിതാക്കള്‍

single-img
22 June 2016

hospital-video_647_062216021108

ദില്ലിയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഫോർട്ടിസിൽ രോഗിയുടെ കാല് മാറി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തു. വലത് കാലിനായിരുന്നു പൊട്ടലെങ്കില്‍ ഡോക്ടര്‍മാര്‍ രോഗിയുടെ ഇടത് കാലാണ് ശസ്ത്രക്രിയ ചെയ്തത്. അശോക് വിഹാര്‍ സ്വദേശിയായ രവി റായി (24)യുടെ കാലാണ് ഡോക്ടര്‍മാര്‍ മാറി ശസ്ത്രക്രിയ ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ പടിയില്‍ വീണതിനെത്തുടര്‍ന്ന് രവിയുടെ കാലിന് പൊട്ടലുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഷാലിമാര്‍ ഭാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി രവിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി.രവിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.