തമിഴ്‌നാട്ടിലെ സൗജന്യ അരി കേരളത്തിലേക്കൊഴുകുന്നു

single-img
22 June 2016

01jun_nppvs04_rice__647404g

ഇടുക്കി:നിർധനർക്ക് ജയലളിത സർക്കാർ സൗജന്യമായി നൽകുന്ന റേഷൻ അരിയാണ്  അതിർത്തികടന്നു ഇടുക്കിയിലേക്കു എത്തുന്നത്..ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകൾ വഴിയാണ് വൻതോതിൽ അരിയെത്തുന്നതു.തമിഴ്‌നാട്ടിൽ റേഷന്കടയിലൂടെ വിതരണത്തിനെത്തുന്ന അരി അവിടുത്തെ ആളുകൾ ഉപയോഗിക്കാതെ ഇടനിലക്കാർക്ക് വിൽക്കുകയാണ്.ഇതുപോലെ ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും വൻതോതിൽ ഇടുക്കിയിലേക്കു ഒഴുകിയിട്ടുണ്ട് .
വെള്ള അരി  ഉപയോഗിക്കുന്ന തോട്ടം തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് അരി വിറ്റഴിക്കുന്നത്.മൂന്നാറിലും പൂപ്പാറയിലുമാണ് ഇത്തരം അരി കൂടുതലായി എത്തുന്നത്.നല്ല അരിയ്ക്കു കിലോയ്ക്ക് 35 മുതൽ 45 രൂപ വരെ വില ലഭിക്കുന്നുണ്ട്.റേഷൻ അരി കിലോയ്ക്ക് 3 രൂപ മുതൽ 5  രൂപ വരെയാണ് ഇടനിലക്കാർക്ക് നൽകുന്നത്.തേനി,കോയമ്പത്ത്തൂർ ജില്ലകളിൽ നിന്നാണ് അരി കൂടുതലായി എത്തുന്നത്.
തമിഴ്‌നാട്ടിൽ അരി കടത്തു തടയാൻ കർശന നിയമവും സിവിൽ സപ്പ്ളൈഡ് സ്‌ക്വാഡും ഭക്ഷ്യ വകുപ്പിന്റെ പ്രേത്യേക സെല്ലും ഉണ്ടെങ്കിലും ഇവരെ വെട്ടിച്ചും മാമൂൽ നൽകിയുമാണ് അരി കടത്തൽ.ഈ അരിയിൽ നിറം ചേർത്ത് കുത്തരിയായി ചില കേന്ദ്രങ്ങളിലേക്ക്  അനധികൃതമായി ഒഴുകുന്നുണ്ട്.