മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ ചീത്തവിളിച്ചു രാജസ്ഥാൻ ആഭ്യന്തരമന്ത്രി.

single-img
21 June 2016

PAGE-OBAMA-01ജയ്പുര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അസഭ്യംപറഞ്ഞ് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ. പാര്‍ട്ടി പ്രവര്‍ത്തകരോടു പ്രസംഗിക്കുമ്പോഴാണു ഗുലാബ് ചന്ദ് കടാരിയ തെറിവാക്ക് ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മൻമോഹൻ സിങ്ങിനെയും താരതമ്യപ്പെടുത്തുമ്പോഴായിരുന്നു മന്ത്രി നിലവിട്ട വാക്കുപയോഗിച്ചത്. ‘പഴയ പ്രധാനമന്ത്രി മൻമോഹൻ സിങ് അമേരിക്കയിൽ ചെല്ലുമ്പോൾ ആ &*%^@# (ഹിന്ദി തെറിവാക്ക്) –നെ സ്വീകരിക്കാൻ അവിടത്തെ ഏതെങ്കിലും പണിയില്ലാത്ത മന്ത്രിയാണു വിമാനത്താവളത്തിൽ പോയിരുന്നത്. ഇപ്പോ മോദിജി പോകുമ്പോൾ ഒബാമ നേരിട്ടു വന്നാണു സ്വീകരിക്കുന്നത്’ – ഇതായിരുന്നു കടാരിയയുടെ വാക്കുകൾ.

ബിജെപി നേതാക്കളുടെ മാനസിക നിലവാരം തകർന്നതിന്റെ ഉദാഹരണമാണിതെന്നു രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് പറഞ്ഞു. മന്‍മോഹന്‍ സിങ്ങിനെ മോശമാക്കാന്‍ മനഃപൂര്‍വം ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ഖേദമുണ്ടെന്നും കടാരിയ പിന്നീടു വിശദീകരിച്ചു.