യോഗദിന ഉദ്ഘാടനത്തിന് കീര്‍ത്തനം; മന്ത്രി കെ.കെ. ശൈലജയ്ക്ക് അതൃപ്തി

single-img
21 June 2016

Shailaja_teacher_2സംസ്ഥാനതല യോഗാദിനാചരണത്തില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് അതൃപ്തി. ഇതുസംബന്ധിച്ച് ആയുഷ് വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടി. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവർക്ക് അവരുടെ ദൈവങ്ങളെപ്രാർഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ആയുഷ് വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. പതഞ്ജലി യോഗയുടെ ഭാഗമാണ് കീര്‍ത്തനം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യോഗയുടെ ചട്ടങ്ങളില്‍ കീര്‍ത്തനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തിലായിരുന്നു യോഗാദിനാഘോഷം നടന്നത്.