യോഗ ജനകീയ മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി

single-img
21 June 2016

pm_modi_chandigarh_yoga_session_final_650_636020913732125458
യോഗ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് ചണ്ഡീഗഢിലെ ക്യാപിറ്റോള്‍ കോംപഌ്‌സില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 30,000ത്തോളം പേര്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തു.അന്താരാഷ്ട്ര യോഗ ദിനത്തിന് ആഗോളതലത്തില്‍ ലഭിച്ച പിന്തുണ അവിശ്വസിനീയമാണെന്നു പറഞ്ഞ മോദി അടുത്ത യോഗദിനം മുതല്‍ ഈ മേഖലയില്‍ മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് പുരസ്കാരം നല്‍കുമെന്നും വ്യക്തമാക്കി. യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

ഇന്നിപ്പോള്‍ ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭിണികള്‍ യോഗ ചെയ്യുന്നതിനെ കൂടുതലായി പിന്തുണച്ചു വരികയാണ്. യോഗ ശീലമാക്കുക വഴി പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ സാധിക്കും.

ആഗോളതലത്തില്‍ യോഗയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാവേണ്ടതെന്നും നല്ല യോഗയെ പ്രചരിപ്പിക്കാനും പഠിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.