മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ബാറുടമ ബിജു രമേശിന്റെ മകളും വിവാഹിതരാകുന്നു

single-img
21 June 2016

Adoor-Prakash
മുന്‍ റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കുമാറും ബാര്‍ ഉടമ ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും വിവാഹിതരാകുന്നു. ഈ മാസം 23 ന് കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കുക. ബാർ കോഴക്കേസ് ഉൾപ്പെടെ ഉയർത്തി മുൻ മന്ത്രിസഭയെ മുൾമുനയിൽ നിർത്തിയ ബിജു രമേശ് ആ മന്ത്രിസഭയിലെ തന്നെ ഒരു മന്ത്രിയുടെ ബന്ധുവായി എത്തുന്നത് കൗതുകകരമാണു.തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 23 നാണ് തീയതിയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

അജയ് കൃഷ്ണന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ. അടൂര്‍ പ്രകാശിന്റെ അടൂരിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ നോക്കി നടത്തുന്നതും അജയ് കൃഷ്ണനാണ്. മേഘാ ബി രമേശ് ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ്.

രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ എ.ഐ.എ.ഡി.എം.കെ നേതാക്കളും ചടങ്ങിന് എത്തിയേക്കും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ജയലളിതാ മന്ത്രിസഭായില്‍ അംഗവുമായ പനീര്‍സെല്‍വവും ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.