പേരിൽ നിന്നും പ്രിയദര്‍ശന്‍ വെട്ടിമാറ്റി;ഇനി മുതൽ ലിസിലക്ഷ്മി

single-img
21 June 2016

lissy-and-priyadarshanസംവിധായകന്‍ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ നടി ലിസി തന്റെ പേരില്‍ മാറ്റം വരുത്തി.ലിസിലക്ഷ്മി എന്നാകും ഇനി താരം അറിയപ്പെടുക. ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിന് മുന്നോടിയായി ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പ്രിയന്റെ പേര് മാറ്റി ലിസിലക്ഷ്മി എന്നാക്കി.

 

2014 ഡിസംബര്‍ ഒന്നാം തീയതിയാണ് ലിസിയും പ്രിയദര്‍ശനും തമ്മില്‍ നിയമപ്രകാരം വിവാഹമോചനം നേടിയത്. വേര്‍പിരിയലിലേക്കെത്തിച്ച കാരണങ്ങള്‍ പലരീതിയിൽ ഗോസിപ്പുകോളങ്ങളില്‍ വാർത്ത വന്നു. ഇതിനെല്ലാം മറുപടിയുമായി ലിസി രംഗത്തു വന്നിരുന്നു. തനിക്കും പ്രിയദര്‍ശനും കുട്ടികള്‍ക്കും കോടതിക്കും പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അറിയാമെന്ന് ലിസി പ്രതികരിച്ചിരുന്നു. ഇരുവരും വീണ്ടും അടുക്കുന്നുവെന്നും വിവാഹിതരാകുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചു. നടി അതും നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.

 

മോഹന്‍ലാലും എം.ജി ശ്രീകുമാറും മണിയന്‍പിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കള്‍ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തന്റെ അടുത്ത സുഹൃത്തും നടിയുമായ സുഹാസിനിക്ക് ഒപ്പം കൊടയ്ക്കനാലില്‍ ഒഴിവ് ദിവസം ചെലവഴിക്കുകയാണ് ലിസി.