കണ്ണൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു

single-img
21 June 2016

fire-01

കണ്ണൂരില്‍ പാര്‍ട്ടി ഓഫീസ് കത്തിച്ചു. പിണറായിക്കടുത്ത് വടക്കുംപാടം സിപിഎം ബ്രാഞ്ച് ഓഫീസാണ് കത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഓഫീസും ഫര്‍ണ്ണീച്ചറും പൂര്‍ണ്ണമായി കത്തി നശിച്ചു. ഓഫീസ് കത്തിക്കലിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.