മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശപ്രകാരം നല്‍കാന്‍ കമ്മീഷണറുടെ ഉത്തരവ്

single-img
21 June 2016

rti-logoമന്ത്രിസഭാ തീരുമാനം വിവരാവകാശപ്രകാരം നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. കഴിഞ്ഞ മൂന്നുമാസത്തെ തീരുമാനങ്ങള്‍ 10 ദിവസത്തിനകം പ്രസിദ്ധപ്പെടുത്തണം. കാബിനറ്റ് തീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവ്. കാബിനറ്റ് തീരുമാനങ്ങള്‍ നടപടിയാകുംവരെ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാട് ശരിയല്ലെന്നു കമ്മീഷന്‍ പറഞ്ഞു.

48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.