നഴ്‌സിങ് കോളജില്‍ റാഗിങ്ങിനിരയായ ദളിത് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

single-img
21 June 2016

Pc0102200

ബംഗളുരുവില്‍ നഴ്‌സിങ് കോളജില്‍ റാഗിങ്ങിന് ഇരയായ ദളിത് വിഭാഗക്കാരിയായ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടിയിലെ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ഗുല്‍ബര്‍ഗയിലെ നഴ്സിംഗ് കോളജിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. ഇവിടെവച്ചാണ് റാഗിംഗ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. റാഗിംഗിനിടെ പെണ്‍കുട്ടിയെ ക്ളീനിംഗ് ലായനി കുടിപ്പിച്ചു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ അന്നനാളത്തിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്്െടന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അശ്വതിയിപ്പോള്‍. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളാണു അശ്വതിയെ കൂരമായ റാഗിങ്ങിനു വിധേയരാക്കിയത്.നിറത്തിന്റേ പേരിലും ജാതീയമായും പരിഹസിച്ചായിരുന്നു റാഗിങ്ങ്.