ദളിത് യുവതികളെ ജയിലിലടച്ച സംഭവം:എ.എന്‍. ഷംസീറിനും പി.പി. ദിവ്യക്കുമെതിരേ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി.

single-img
21 June 2016

 

Caste_Based_Allegation_against_CPM_1140x490 (1)തലശേരി സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി.എ.എന്‍. ഷംസീറിനും പി.പി. ദിവ്യക്കുമെതിരേ കേസെടുക്കുന്നത് സംബന്ധിച്ചാണ് പോലീസ് നിയമോപദേശം നേടിയത്. ആരോപണങ്ങളെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച അഞ്ജനയ്ക്കെതിരേ കേസെടുക്കുന്നതു സംബന്ധിച്ചും പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഷംസീറിന്റെയും ദിവ്യയുടെയും ആരോപണങ്ങളെ തുടര്‍ന്നാണ് താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു.ടെലിവിഷൻ ചാനൽ ചർച്ചകളിൽ പെൺകുട്ടികൾക്കും കുടുംബത്തിനുമെതിരേ ഡി.വൈ.എഫ്.ഐ നേതാവ് പി.പി. ദിവ്യ മോശം പരാമർശങ്ങൾ നടത്തിയിരുന്നു

ശനിയാഴ്ച രാത്രിയിലാണു ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാളായ അഞ്ജന ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില (30), അഞ്ജന(25) എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്. രണ്ടു പേരെയും വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കടയില്‍ സാധനം വാങ്ങാനെത്തിയ അഖിലയെയും അഞ്ജനയെയും ഡിവൈഎഫ്ഐ തിരുവങ്ങാട് ഈസ്റ് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിജിലിന്റെ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുതായി യുവതികള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്്്ടാമത്തെ നിലയില്‍ കയറിയത്.