എഞ്ചിനിയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് റാം ഗണേഷിന്

single-img
20 June 2016

listസംസ്ഥാനത്തെ എഞ്ചിനിയറിംങ് റാങ്ക് പട്ടിക വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ലയിലെ അക്ഷയ് ആനന്ദ് രണ്ടാം റാങ്കും തിരുവനന്തപുരത്തുനിന്നുള്ള അശ്വിന്‍ എസ് നായര്‍ മൂന്നാം റാങ്കും നേടി.

എസ്.സി, എസ്.ടി വിഭാഗത്തില്‍ ഷിബൂസ് പിക്കാണ് ഒന്നാം റാങ്ക്. ആര്‍ക്കിടെക്റ്റില്‍ കോഴിക്കോട്ടെ നമിതാ നികേഷിനാണ് ഒന്നാം റാങ്ക്.