ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും ജയിലിലടച്ച സംഭവത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
20 June 2016

PINARAYI VIJAYANതലശേരിയില്‍ ദളിത് യുവതികളെ അറസ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ പ്രതികരിക്കേണ്്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കുട്ടിയെ ജയിലടച്ചിട്ടില്ല. അമ്മ കുട്ടിയെ ഒപ്പം കൊണ്ടുപോയതാണ്. തലശേരി വിഷയത്തില്‍ കേസും എതിര്‍ കേസുമുണ്്ട്. അതില്‍ എന്തു പ്രതികരിക്കാന്‍?. കുട്ടി ജയിലില്‍ പോകുന്നത് ആദ്യമായല്ല. എത്രയോ ആദിവാസി കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം മുമ്പ് ജയിലില്‍ കഴിഞ്ഞിട്ടുണ്്ട്- മുഖ്യമന്ത്രി പറഞ്ഞു.

 

ഡല്‍ഹിയില്‍ കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.

ദളിത് യുവതികളുടെ അറസ്റ്റിനെ കുറിച്ച് മുമ്പ് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നും അത് പൊലീസിനോട് ചോദിക്കാനുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നത്.