5 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച വ്യാജ സിദ്ധന്‍ പിടിയില്‍

single-img
20 June 2016

 

prathi (1)5 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച വ്യാജ സിദ്ധന്‍ പിടിയിലായി. അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്താണ് പിഞ്ചുകുഞ്ഞിനെ ഇയാള്‍ ഉപേക്ഷിച്ചത്. വലിയൂര്‍ ലത്തീഫ് തങ്ങള്‍ എന്ന വ്യാജ സിദ്ധനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ചികിത്സയ്‌ക്കെത്തിയ യുവതിയെ ഗര്‍ഭിണിയാക്കിയ സിദ്ധന്‍ പ്രസവത്തിന് ശേഷം കുഞ്ഞിനെ വാങ്ങി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.ആസ്തമ രോഗത്തിന് ചികിത്സ തേടിയാണ് യുവതി സിദ്ധന്റെ അടുത്തെത്തിയത്. ദത്ത് നല്‍കാനാണെന്ന് പറഞ്ഞാണ് ഇയാള്‍ കുഞ്ഞിനെ വാങ്ങിയത്. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളെ ചതിച്ച് ആഭരണങ്ങളും ഇയാള്‍ തട്ടിയെടുക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുഞ്ഞിനെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞിനെ വിജനമായ സ്ഥലത്തുനിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞനിലയിലാണ് ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.