വിദ്യാഭ്യാസ കാവിവല്‍ക്കരണം ഇന്ത്യയ്ക്കു നല്ലതാണ്,അതു നടപ്പിലാവുക തന്നെ ചെയ്യും:കേന്ദ്രമന്ത്രി

single-img
20 June 2016

 

Ram-Shankar-Katheria.jpg.image.975.568രാജത്തെ വിദ്യാഭ്യാസ മേഖലയില്‍ കാവിവത്ക്കരണം നല്ലതാണെങ്കില്‍ അത് നടക്കുമെന്ന് മാനവവിഭവശേഷി സഹമന്ത്രി റാംശങ്കര്‍ ഖതേരിയ.ശനിയാഴ്ച ലക്‌നോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ‘ഹിന്ദ്വി സ്വരാജ് സമാരോ’ ആഘോഷ പരിപാടിയില്‍ സംസാരിക്കവേയാണ് സ്മൃതി ഇറാനിയുടെ സഹമന്ത്രിയുടെ വിവാദ പ്രസ്താവന. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കിന്റെ സാന്നിധ്യത്തിലായിരുന്നു കത്തേരിയ കത്തിക്കേറിയത്.

രാജ്യവും വിദ്യഭ്യാസ മേഖലയും കാവിവല്‍ക്കരിക്കപ്പെട്ടേക്കാം. കാവിവല്‍ക്കരണം അല്ലെങ്കില്‍ സംഘവാദമെന്ന പ്രത്യയശാസ്ത്രം രാജ്യത്തിന് ഗുണം ചെയ്യുന്നുവെങ്കില്‍ എന്തായാലും അത് സംഭവിച്ചിരിക്കും-ഖതേരിയ പറയുന്നു.

‘രാജ്യതാല്‍പര്യത്തിനു വേണ്ടിയോ അല്ലെങ്കില്‍ രാജ്യത്തിനു ഗുണം ലഭിക്കുന്നതിനു വേണ്ടിയോ… ഏതിന്റെ അടിസ്ഥാനത്തിലാണോ രാജ്യത്തിന് ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാനാവുന്നത്, അതു സിലബസിന്റെ ഭാഗമാക്കേണ്ടേ, അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ചിന്തയുടെ ഭാഗമാക്കേണ്ടേ?’- കത്തേരിയ ചോദിച്ചു.