കോൺഗ്രസ് സഖ്യം:സിപിഎം കേന്ദ്രകമ്മറ്റിയിൽ നാടകീയ രംഗങ്ങൾ;കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി രാജിവച്ചു.

single-img
20 June 2016

image (7)

സിപിഐഎമ്മില്‍ പൊട്ടിത്തെറി. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി സാംഗ്‌വാള്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു രാജിവെച്ചു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. യോഗം ബഹിഷ്കരിച്ചാണ് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് സഖ്യത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയാണ് രാജി. കോൺഗ്രസുമായുള്ള സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാൾ ഘടകത്തിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

ഹരിയാനയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് ജംഗ്മതി സ്വാംഗാള്‍. കമ്മിറ്റി യോഗത്തിനിടെ പുറത്തിറങ്ങി വന്ന് വന്ന് മാധ്യമങ്ങളുടെ മുന്നിലാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. ഏറെ വൈകാരികമായാണ് ജഗ്മതി സംസാരിച്ചത്.

പാര്‍ട്ടി നയത്തിന്റെ ലംഘനമാണ് ബംഗാളില്‍ ഉണ്ടായതെന്ന് ജഗ്മതി സാംഗ്‌വാള്‍ പറഞ്ഞു. കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പാര്‍ട്ടി ലൈനിന് വിരുദ്ധമാണ്. ഇക്കാര്യം രേഖപ്പെടുത്താന്‍ കേന്ദ്ര കമ്മിറ്റി വിസമ്മതിച്ചതാണ് സാംഗ്‌വാളിനെ പ്ര്‌കോപിപ്പിച്ചത്.

പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി

ബംഗാള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തി രാജിവച്ച് പുറത്തുപോയ ജഗ്മതി സംഗ്‌വാനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. രാജിവച്ച് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിവന്ന് ജഗ്മതി സംഗ്‌വാന്‍ മാധ്യമങ്ങളെ കണ്ട് ഒരു മണിക്കൂറിനു ശേഷമാണ് കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായും പുറത്താക്കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു.