അമിയൂറിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ജിഷയുടെ അമ്മ;ജിഷയ്ക്ക് ആരോടും പ്രണയമില്ലായിരുന്നു

single-img
19 June 2016

AJisha3ജിഷയെ കൊലപ്പെടുത്തിയതിന് കാരണമായി അറസ്റ്റിലായ അസം സ്വദേശി അമീറുള്‍ ഇസ്ലാം പറയുന്നതെല്ലാം കളവാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അമീറുള്‍ ഇസ്ലാമിന് ജിഷയുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് പറയുന്നതും തെറ്റാണ്.താന്‍ കുളിക്കടവില്‍ വച്ച് ആരെയും തല്ലിയിട്ടില്ല. അവിടെ പോകാറുമില്ല രാജേശ്വരി പറഞ്ഞു.

ജിഷയുടെ അമ്മ മര്‍ദ്ദിച്ചതായി അമിയൂര്‍ പറഞ്ഞുവെന്ന് ചോദ്യം ചെയ്യലിന് സഹായിച്ച ദ്വിഭാഷി വെളിപ്പെടുത്തിയിരുന്നു. ചക്കിലാംപറമ്പിലെ കുളിക്കടവില്‍ ജിഷ പതിവായി വരാറുണ്ടായിരുന്നെന്ന് അയല്‍വാസികളും സാക്ഷ്യപ്പെടുത്തിയിരുന്നു.

ജിഷയുടെ വീട്ടില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ മാറിയാണ് കുളിക്കടവ്. പോലീസ് പറയുന്നത് പോലെ അവിടെ ജിഷയും അമിയൂറും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവരുടെ അയല്‍വാസികളായ സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു.