പശ്ചിമബംഗാളില്‍ പാര്‍ട്ടി സംസ്ഥാനഘടകം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പാര്‍ട്ടി നയം ലംഘിച്ച്:പിബി

single-img
18 June 2016

congress_cpm_flag_759പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ബന്ധം പാര്‍ട്ടി നയങ്ങളില്‍നിന്നുള്ള വ്യതിയാനമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ വിലയിരുത്തി. ബംഗാള്‍ സംസ്ഥാന ഘടകം തെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ വിശദമായി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു.

വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ച ചര്‍ച്ചകള്‍ വെള്ളിയാഴ്ച നടന്ന പി.ബി യോഗത്തില്‍ ഉണ്ടായില്ല. വിഎസിന്റെ പദവിയെക്കുറിച്ചുള്ള തീരുമാനം നീട്ടിക്കൊണ്ടു പോകരുതെന്നും പിബി കമ്മിഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ വിഎസ് അച്യുതാനന്ദനുമായി യെച്ചൂരി സംസാരിക്കും. പദവി ഏറ്റെടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെടും. വിഎസ് പറയുന്ന നിലപാട് കേന്ദ്രകമ്മിറ്റി പൂര്‍ത്തിയാകും മുമ്പ് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തെ യെച്ചൂരി അറിയിക്കും. കേന്ദ്ര കമ്മിറ്റിക്കായി ദില്ലിയിലെത്തിയ വിഎസ് പദവിയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല