തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പ്രക്ഷേപണ ടവര്‍ നിലംപൊത്തി

single-img
18 June 2016

Logo_of_AIR.svgതിരുവനന്തപുരം: കാറ്റില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പ്രക്ഷേപണ ടവര്‍ നിലംപൊത്തി.നിലംപൊത്തിയ ടവര്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ മൂന്ന് മാസത്തിലേറെ സമയമെടുക്കും. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം നിലച്ചു. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലയിലെ ആകാശവാണിയുടെ പ്രക്ഷേപണം താത്കാലികമായി എഫ്.എം. സ്റ്റേഷന്‍ വഴി നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ ശ്രീകാര്യം മണ്‍വിളയിലെ ട്രാന്‍സ്മിറ്റിങ് ടവര്‍ തകരുകയായിരുന്നു. മീഡിയം വേവ് ട്രാന്‍സ്മിറ്ററിന്റെ ആന്റിനയാണ് തകര്‍ന്നത്. പ്രാദേശികവാര്‍ത്തകള്‍ താത്കാലികമായി അനന്തപുരി എഫ്.എമ്മിലൂടെയാകും ഇനി പ്രക്ഷേപണം ചെയ്യുക.