കണ്ണൂരിൽ സിപിഎമ്മുകാരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ട ദളിത് യുവതികളെ പോലീസ് ജയിലിലിടച്ചു

single-img
18 June 2016

Caste_Based_Allegation_against_CPM_1140x490 (1)കണ്ണൂര്‍:സിപിഎമ്മിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ട ദളിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ചു. മൊഴിയെടുക്കാനായി സ്റ്റേഷനില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ്. അഞ്ജുനയുടെ ഒന്നര വയസ്സുള്ള മകളും അമ്മയോടൊപ്പം ജയിലിലേക്ക് പോയി.കഴിഞ്ഞ ശനിയാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖില(30) അഞ്ജന(25) എന്നി ദളിത് പെണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു.ഇതിനു പിന്നാലെ യുവതികൾ സിപിഎം ഓഫീസിലെത്തി സിപിഎമ്മുകാരെ മർദ്ദിച്ചെന്ന് പാർട്ടി പ്രവർത്തകരും പരാതി നൽകി.ഇതിന്റെ അടിസ്ഥാനത്തിലാണു മൊഴിയെടുക്കാനെന്ന് വ്യാജേന സ്റ്റേഷനിൽ വിളിച്ച് വരുത്തി പോലീസ് ദളിത് യുവതികളെ ജയിലിലടച്ചത്.

 

കഴിഞ്ഞ ദിവസം യുവതികളുടെ വീടിനു നേരെയും സിപിഎം ആക്രമണം നടന്നിരുന്നു.കോൺഗ്രസ് പ്രവർത്തകനാണു യുവതികളുടെ പിതാവായ രാജൻ.

 

സംഘം ചേര്‍ന്ന് മാരകമായി പരുക്കേല്‍പ്പിക്കുക, അതിക്രമിച്ച് കടക്കുക തുടങ്ങിയ വകുപ്പുകളാണ് രണ്ട് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസ് എടുത്തിട്ടുള്ളത്. കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടികളെ രണ്ടാഴ്ചത്തേക് റിമാന്‍ഡ് ചെയ്തു‌. അഞ്ജുനയുടെ ഒന്നര വയസ്സുള്ള മകളും അമ്മയോടൊപ്പം ജയിലിലേക്ക് പോയി. കുട്ടിമാക്കൂല്‍ ഡി.വൈ.എഫ്.ഐ. തിരുവങ്ങാട് മേഖല സെക്രട്ടറിയും സി.പി.എം. അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

പെണ്‍കുട്ടികളെ മര്‍ദ്ദിച്ചില്ലെന്നും ഓഫീസിലെത്തിയ അവരെ  ചോദ്യം ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും സിപിഎം പറയുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന്റെ വൈരാഗ്യമാണ് ഇങ്ങനെ തീര്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

 

കണ്ണൂർ കല്ല്യാശ്ശേരിയിൽ അമ്മ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പ്രതികാരമെന്നോണം ആയുർവേദ ഡോക്ടറായ മകളുടെ ക്ലിനിക്കിനു നേരേ തുടർച്ചയായി സിപിഎം നടത്തുന്ന ആക്രമണം ചർച്ചയായിരുന്നു.