എം.ബി.എ. ബിരുദധാരിയായ ഗുജറാത്ത് മന്ത്രിക്ക് ആനയെന്ന് ഇംഗ്ലീഷിൽ എഴുതാനറിയില്ല

single-img
18 June 2016

gujarat-minister-elephent_650x400_41466175826എം.ബി.എ. ബിരുദധാരിയായ ഗുജറാത്ത് മന്ത്രിക്ക് ആനയെന്ന് ഇംഗ്ലീഷിൽ എഴുതാനറിയില്ല.ഗുജറാത്തിലെ മന്ത്രിയായ ശങ്കർ ചൗധരിയാണ് ഒരു സ്‌കൂൾ സന്ദർശനത്തിനിടെ കുട്ടികൾക്ക് എലഫന്റ് എന്ന് ഇംഗ്ലീഷിൽ തെറ്റിച്ചെഴുതി പുലിവാല് പിടിച്ചത്.
ബി.ജെ.പി അംഗമായ ചൗധരി ഗുജറാത്തിലെ ദേസയിലുള്ള ഒരു സർക്കാർ സ്‌കൂളിൽ  സന്ദർശനത്തിനെത്തിയതാണ്. എന്തായാലും മന്ത്രിയ്ക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റി. ട്വിറ്ററിലും മന്ത്രിയുടെ അബദ്ധം ട്രെൻഡിംഗ് ആയിരുന്നു. എന്നാൽ താൻ മനപ്പൂർവ്വം കുട്ടികളുടെ അറിവ് പരിശോധിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ബോർഡിൽ എഴുതിയതെന്ന് വാദമാണ് മന്ത്രി ഉയർത്തുന്നത്. താൻ ഇത്തരത്തിൽ എഴുതിയതിന് ശേഷം കുട്ടികളോട് എന്തെങ്കിലും തെറ്റുണ്ടോയെന്ന് ചോദിച്ചതായും മന്ത്രി പറയുന്നു. അതേസമയം മന്ത്രി ഇംഗ്ലീഷിലെ E എന്ന അക്ഷരം എങ്ങനെയൊക്കെയാണ് ഉച്ചരിക്കുന്നത് എന്ന് വിശദീകരിക്കുയായിരുന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

 

വിവാദങ്ങൾ ചൗദരിയ്ക് പുത്തരിയല്ല.നേരത്തെ ചൗധരിയുടെ എം.ബി.എ ഡിഗ്രി വ്യാജമാണെന്ന് കാട്ടി ഒരു സാമൂഹിക പ്രവർത്തകൻ കോടതിയിൽ പരാതി നൽകിയത് വാർത്തയായിരുന്നു. പിന്നീട് ഗുജറാത്ത് നിയമസഭയ്‌ക്കുള്ളിൽ വച്ച് ഐപാഡ് ഉപയോഗിച്ച് അശ്ലീല സൈറ്റുകൾ കണ്ടെന്ന പരാതികളെ തുടർന്നും ഇദ്ദേഹം വിവാദത്തിൽ പെട്ടിരുന്നു.