ഇടമലക്കുടി കേരളം ഏറ്റെടുക്കുന്നു.

single-img
18 June 2016

13590261_504126263114194_1960153056450249699_n

സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുന്ന ഇടമലക്കുടിയുടെ ദുരിത ജീവിതം അവസാനിപ്പിക്കാൻ കേരള ജനത മുന്നിട്ടിറങ്ങുന്നു.കൊടുംപട്ടിണിയുടെയും,ദുരിതത്തിന്റെയും നേർചിത്രം. ദേശിയ   മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളാണ്  പുറം ലോകത്തെ അറിയിച്ചത്.ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് നിരവധി ആളുകളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇടമലക്കുടിക്ക് സഹായവുമായി കോട്ടയം ലൂർദ് സ്‌കൂൾ,ചങ്ങനാശേരി ബുള്ളറ്റ് ക്ലബ്,അതിരമ്പുഴ സെന്റ് മേരിസ് ഫൊറോനാ പള്ളി,ആനക്കല്ല്, കൊല്ലമുള  സ്‌കൂളുകൾ,ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ,പാലാ ചാരിറ്റബിൾ ട്രസ്റ്റ്,കിഴതടിയൂർ സഹകരണ ബാങ്കും മറ്റ് പല സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.3500കിലോഗ്രാം അരി മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ അംഗങ്ങൾ സമാഹരിച്ചു കഴിഞ്ഞു.അരി വിതരണത്തിനുള്ള അനുമതി കാത്തുനിൽക്കുകയാണെന്ന് ദേശിയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മിഷൻ കേരള ചെയർമാൻ റോണി വി പി വ്യക്തമാക്കി.

പട്ടിണിയിൽ നട്ടംതിരിയുന്ന ഇടമലക്കുടി നിവാസികളെ രോഗങ്ങളും വേട്ടയാടുന്നതായാണ് റിപ്പോർട്ട്.എല്ലാ കുടികളിലുമായി ഏതാണ്ട് അറുപതോളം പേര് മാരകമായ രോഗങ്ങളാൽ വലയുകയാണ്. മഴക്കാലമായതോടെ രോഗികളുടെയും അവരുടെ  കുടുംബത്തിന്റെയും അവസ്ഥ അതീവ ഗുരുതരമാണ്.സർക്കാർ നിർദ്ദേശത്തെ തുടർന്ന് പലവട്ടം ഇടമലക്കുടിയിലും മറ്റും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.എന്നാൽ എളുപ്പം എത്തിപെടാവുന്ന ചില കുടികളിൽ മാത്രം ക്യാമ്പ് നടത്തി തിരിച്ചുപോവുന്ന രീതിയാണ് പലപ്പോഴും ഉണ്ടാകുന്നത്.

ദേശിയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ പലവട്ടം ഇടമലക്കുടിയില മുതുവാൻ സമൂഹത്തിന്റെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രെദ്ധയിൽ പെടുത്തിയിരുന്നു.ട്രൈബൽ ഡിപ്പാർട്ട്മന്റിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും മറ്റ് വകുപ്പുകളുടെ അനാസ്ഥ മൂലം ഇടമലക്കുടിയുടെ യഥാർത്ഥ അവസ്ഥ പുറംലോകം അറിയുന്നതിന് ഇത്രയും കാത്തിരിക്കേണ്ടി വന്നു.സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ട്ടപെട്ട റോണി വി പി യുടെ നേതൃത്വത്തിലുള്ള ദേശിയ മനുഷ്യവകാശ സാമൂഹ്യനീതി അംഗങ്ങളാണ് ഇടമലക്കുടിയിലെ ജീവിതം പൊതുജനങ്ങളിലെത്തിച്ചത്.

2010 നവംബർ 1 ആം തിയതി രൂപീകൃതമായ ഇടമലക്കുടി കേരളത്തിലെ ഏക പട്ടിക വർഗ ഗ്രാമപഞ്ചായത്താണ്.പുതുക്കുടി എന്ന സൊസൈറ്റിക്കുടി ആസ്ഥാനമായ ഈ ഗ്രാമപഞ്ചായത്തിൽ 28 കുടികളിലായി 750 ഇൽ പരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.2012 ഏപ്രിൽ മാസത്തിൽ ബഹു.വകുപ്പ് മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായി 10.35 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് പദ്ധതി തയാറാക്കുകയും ആദ്യഘട്ട തുക 4.33 കോടി രൂപ പദ്ധതി നിർവഹണ വകുപ്പായ വനം വകുപ്പിനെ ഏൽപ്പിക്കുകയുമുണ്ടായി.എന്നാൽ,പദ്ധതിയുടെ യാതൊരു ഗുണഫലവും ഇടമലക്കുടി നിവാസികൾക്ക്‌ ലഭിച്ചിട്ടില്ല.വനം വകുപ്പിനെതിരെ അന്വേഷണം നടത്തണമെന്ന് ആവിശ്യപെട്ടിരിക്കുകയാണ് ദേശിയ മനുഷ്യാവകാശ സാമൂഹ്യനീതി അംഗങ്ങൾ.