വിവാദമായ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 28 മുതല്‍ ലഭ്യമാകുമെന്ന് കമ്പനി

single-img
17 June 2016

img_freedom251

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 28 മുതല്‍ ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ റിംഗിങ് ബെല്‍സ് .രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്‍കി ഫോണ്‍ കൈപ്പറ്റാമെന്നും കമ്പനി ഡയറക്ടര്‍ മോഹിത് ഗോയലാണ് അറിയിച്ചത്. 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്ന വാഗ്ദാനം വിവാദമായതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ പണമടച്ചവര്‍ക്ക് പണം തിരികെ നല്‍കി റിംഗിങ് ബെല്‍സ് ക്യാഷ്ഓണ്‍ ഡെലിവറി സംവിധാനം ഒരുക്കുകയായിരുന്നു

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഫോണ്‍ ഉല്‍പാദിപ്പിക്കുന്നതെന്നാണ് കമ്പനി ഭാരവാഹികള്‍ അറിയിച്ചിരുന്നത്. ഇതിനിടെ 2500 രൂപ വിലയുളള മറ്റൊരു കമ്പനിയുടെ കോപ്പയടിയാണിതെന്നും ആരോപണമുണ്ടായിരുന്നു. നിലവിൽ ഏഴു കോടിയിൽ പരം ആളുകളാണ് ഫോണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്..