ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ്;11 പേര്‍ക്ക് ജീവപര്യന്തം; 12 പേര്‍ക്ക് ഏഴ് വര്‍ഷം തടവ്

single-img
17 June 2016

gulberg_7591ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവും 12 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും കോടതി വിധിച്ചു.ആര്‍ക്കും വധശിക്ഷയില്ല. കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കുള്ള ശിക്ഷ വിധിച്ചിട്ടില്ല. അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പ്രത്യേക കോടതി നിരീക്ഷിച്ചു.

ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മനുഷ്യത്വരഹിതവും കിരാതവുമായ കൂട്ടക്കൊല നടത്തിയ പ്രതികളെ തൂക്കിലേറ്റണമെന്നും അല്ലെങ്കില്‍ മരണം വരെ തടവ് വിധിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.