ഒന്നെടുത്താൽ ഒന്ന് ഫ്രീ ലഭിക്കുന്ന കാലം കഴിയുന്നു;ജിഎസ്ടി വരുന്നതോടെ ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്ന ഉല്‍പ്പന്നത്തിനും നികുതി നല്‍കേണ്ടിവരും

single-img
17 June 2016

85PVnGiചരക്കു – സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായാൽ ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്ന ഉല്‍പ്പന്നത്തിനും നികുതി നല്‍കേണ്ടിവരും.ഇതോടെ ഒന്നെടുത്താൽ ഒന്ന് ഫ്രീ ഓഫറുകള്‍ ഇനിയുണ്ടാകില്ല.ചരക്കു സേവന നികുതി ഏര്‍പ്പെടുത്തുമ്പോള്‍ സൗജന്യമായി നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടി വരുന്നതിനാൽ കച്ചവടക്കാര്‍ ഈ സൗജന്യങ്ങള്‍ നിര്‍ത്തലാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിസിനസ് പ്രമോഷന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന സാംപിളുകളുടെ കാര്യത്തിലും ഇതുതന്നെയാവും സ്ഥിതി. മാത്രമല്ല, ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഈ നിയമം തിരിച്ചടിയാകും.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചരക്കുസേവന നികുതി നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.