തിരുവണ്ണാമലയിൽ കോണ്‍ജുറിംഗ് 2 കാണുന്നതിനിടെ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു

single-img
17 June 2016

the-conjuring-2-movie-reviewതമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ തിയേറ്ററില്‍ കോണ്‍ജുറിംഗ് 2 സിനിമ കണ്ടുകൊണ്ടിരുന്ന വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരുവണ്ണാമല ടൗണിലെ ബാലസുബ്രഹ്മണിയാര്‍ സിനിമാസിലാണ് കോണ്‍ജുറിംഗ് 2 കാണാന്‍ വൃദ്ധന്‍ കയറിയത്. ഇയാളുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിനിമയുടെ അവസാന ഭാഗമായപ്പോൾ വൃദ്ധൻ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞെങ്കിലും ഉടൻ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.

വൃദ്ധനെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല മെഡിക്കല്‍ കൊളേജിലേക്ക് മാറ്റാനായി നിര്‍ദ്ദേശിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഇയാൾ ആന്ധ്രപ്രദേശ് സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു