മോദിയില്‍ നിന്നും ചായ വാങ്ങിക്കുടിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപ സമ്മാനം

single-img
17 June 2016

26-narendra-modi-teaപ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ചായ വാങ്ങിക്കുടിക്കുകയോ കൂടെ പഠിക്കുകയോ ചെയ്തവര്‍ക്ക് രണ്ട് ലക്ഷം വഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.ചായ് കി ചര്‍ച് എന്ന പേരില്‍ സംഘടിപ്പിച്ച കര്‍ഷക റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി തന്നെ ഒരിക്കല്‍ സമ്മതിച്ചതാണ് അദ്ദേഹം മെട്രികുലേറ്റാണെന്ന്. എന്നാലിപ്പോള്‍ അദ്ദേഹം ബിരുദധാരിയാണെന്നാണ് അവകാശപ്പെടുന്നതെന്നും ദിഗ് വിജയ് സിങ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന ആളായിരുന്നെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.എന്നാൽ അദ്ദേഹം അക്കാലത്ത് ചായ വിറ്റിരുന്നതിനു പ്രത്യേക തെളിവുകൾ ഒന്നുമില്ല.