ജിഷയുടെ കൊലപാതകം; മകളോട് ചെയ്തതെല്ലാം കൊലയാളിയോടും ചെയ്യണമെന്ന് ജിഷയുടെ അമ്മ

single-img
16 June 2016

prathi

തന്റെ മകളെ കൊലപ്പെടുത്തിയ ആളെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ‘എന്റെ കുഞ്ഞിനെ അവന്‍ എന്തൊക്കെ ചെയ്തുവോ അതുപോലെയൊക്കെ ചെയ്തശേഷമേ അവനെ തൂക്കിക്കൊല്ലാവൂ’ എന്നും രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിക്ക് ജിഷയോട് മുന്‍വൈരാഗ്യമുണ്ടാകാനിടയില്ല. ഇനി ഒരമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഈ അനുഭവം ഉണ്ടാകാന്‍ ഇടവരരതെന്നും ജിഷയുടെ അമ്മ പറഞ്ഞു. പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ട്, അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും തന്റെ മകള്‍ അനുഭവിച്ച വേദനകളെല്ലാം കൊലയാളിയും അനുഭവിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.