ജിഷയുടെ കൊലയാളിയിലേക്ക് എത്തുന്നതിനായി പോലീസ് പരിശോധിച്ചത് ഇരുപതുലക്ഷത്തിലധികം ഫോണ്‍ കോളുകള്‍.

single-img
16 June 2016

jisha-10ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലയാളിയിലേക്ക് എത്തുന്നതിനായി പോലീസ് പരിശോധിച്ചത് ഇരുപതുലക്ഷത്തിലധികം ഫോണ്‍ കോളുകള്‍. പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലേയും ഫോണ്‍ വിളികളാണു പോലീസ് പരിശോധിച്ചത്. ഇതില്‍ സംശയകരമായ 200 ഓളം ഫോണ്‍ കോളുകള്‍ കണ്ടെത്തി.

കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതി തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും സിംകാര്‍ഡ് നശിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് സംഘം ആസാമിലേക്ക് അന്വേഷണത്തിന് എത്തിയപ്പോള്‍ പ്രതി ആശങ്കയിലായി. പഴയ ഫോണില്‍ പുതിയ സിംകാര്‍ഡ് ഇട്ട് പെരുമ്പാവൂരിലെ സുഹൃത്തുക്കളെ വിളിച്ച് കേസിന്റെ വിവരങ്ങള്‍ അന്വേഷിച്ചു. പഴയ ഫോണ്‍ വീണ്ടും പ്രവര്‍ത്തിച്ചപ്പോള്‍ അതിന്റെ വിവരം പോലീസിനു ലഭിച്ചു. ഇതാണു കേസില്‍ നിര്‍ണായകമായത്. ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കാഞ്ചീപുരത്തുണ്െടന്നു കണ്െടത്തുകയും ചെയ്തു.