ജിഷ വധം: പ്രതി അസം സ്വദേശി പിടിയിൽ

single-img
16 June 2016

jisha-mur_0_1_0_1

ജിഷ വധക്കേസിൽ പ്രതി പിടിയിലായെന്ന് സൂചന. അസം സ്വദേശിയായ അമിയൂർ ഇസ് ലാമാണെന്നാണ് പ്രാഥമിക വിവരം. രണ്ട് ദിവസം മുമ്പാണ് ഇയാളെ പാലക്കാട്ടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂര്‍ ജിഷാവധക്കേസില്‍ പ്രതി ജിഷയുടെ സുഹൃത്തും അസം സ്വദേശിയുമായ അമിയൂര്‍ ഉള്‍ ഇസ്‌ളാമാണെന്ന്‌ സ്‌ഥിരീകരിച്ച്‌ ഡിഎന്‍എ പരിശോധനാഫലവും പുറത്തുവന്നു.പരിശോധനയ്‌ക്കായി നല്‍കിയ അമിനുളിന്റെയും ജിഷയുടെ വീടിനടുത്തു നിന്നും കിട്ടിയതും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചെരുപ്പിലെ രക്‌തസാമ്പിളുകളുകള്‍ ഒന്നാണെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു.

ജിഷയും ഇയാളും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. ജിഷയുടെ വീട്ടിൽ നിർമാണ ജോലിക്ക് എത്തിയപ്പോഴാണ് ജിഷ പ്രതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ നിരന്തരം ഫോണിലും മറ്റും ബന്ധപ്പെട്ടിരുന്നു. ജിഷയുടെ വീടിനു സമീപത്തു തന്നെയാണ് ഇയാൾ താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കൊല നടന്ന ദിവസം രാവിലെ പ്രതി ജിഷയുടെ വീട്ടിൽ എത്തിയിരുന്നു. വൈകുന്നേരം നാലു മണിക്ക് മദ്യപിച്ച് എത്തിയാണ് കൊല നടത്തിയതെന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.

മന്ത്രിമന്ത്രി പിണറായി വിജയന്‍ സ്‌ഥിരീകരിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്‌ ഡിഎന്‍എ പരിശോധനയ്‌ക്ക് ശേഷമായിരുന്നു. പോസ്‌റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷയുടെ ശരീരത്ത്‌ 38 മുറിവുകള്‍ ഉണ്ടായിരുന്നു.കൊലപാതക സമയത്ത്‌ പ്രതി മദ്യപിച്ചിരുന്നതായും കൊലയാളിക്ക്‌ 23 വയസ്സ്‌ മാത്രമാണ്‌ ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്‌. 50 ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന്‌ ശേഷമാണ്‌ പ്രതി പിടിയിലാകുന്നത്‌. കൊലപാതകത്തിന്‌ കാരണം പെട്ടെന്നുള്ള പ്രകോപനമായിരുന്നെന്നും പോലീസ്‌ കണ്ടെത്തി.

ഏപ്രിൽ 28ന് ജിഷ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിർണായക വിവരമാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്.