സി.പി സുധാകര പ്രസാദ് പുതിയ എ.ജി

single-img
1 June 2016

1464758384_1464758384_c.p_sudhakara_prasad
അഡ്വക്കേറ്റ് ജനറലായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ സി.പി.സുധാകരപ്രസാദിനെ നിയമിച്ചു. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഇദ്ദേഹം ഈ ചുമതല വഹിച്ചിരുന്നു. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ക്രിമിനൽ കേസുകളിൽ പ്രാഗൽഭ്യമുള്ളയാളാണ് സുധാകരപ്രസാദ്.
മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് പുതിയ പദവി നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായില്ലെന്നും വിവരങ്ങളുണ്ട്. ഇതു സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്നാണ് സൂചന.