മഹാരാഷ്ട്രയിലെ സൈനിക ആയുധശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ 17 മരണം; തീപിടിച്ചത് ഇന്ത്യയിലെ സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധശാല

single-img
31 May 2016

pulgaon-fire_650x400_61464667536മഹാരാഷ്ട്രയിലെ പുൽഗാവിൽ സൈനിക ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 17 സൈനികർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. രണ്ട് ഓഫിസർമാരും 15 ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. ലഫ്.കേണൽ ആർ.എസ്. പവാർ, മേജർ മനോജ് കെ. എന്നിവരാണ് കൊല്ലപ്പെട്ട ഓഫിസർമാർ. പരിക്കേറ്റവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

 

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആയുധസംഭരണ ശാലയിലെ ഷെഡ്ഡിനാണ് തീപിടിച്ചത്. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. പതിനേഴ് ജവാന്‍മാര്‍ക്കും രണ്ട് ഓഫീസര്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

സൈനിക കേന്ദ്രത്തില്‍നിന്ന് പട്ടാളക്കാരെ ഒഴിപ്പിക്കുകയാണ്. സൈനിക കേന്ദ്രത്തിനു സമീപമുള്ള ഗ്രാമീണരെയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികാരികൾ അറിയിച്ചു. നാഗ്പുരില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം.

. തീ പെട്ടെന്ന് വ്യാപിക്കുകയും നിരവധി ചെറിയ സ്ഫോടനങ്ങൾ ഉണ്ടായതായായും പ്രദേശവാസികൾ പറയുന്നു. തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.