ചരിത്രംകുറിച്ച് ഒബാമ ഹിരോഷിമയില്‍;മാപ്പ് പറഞ്ഞില്ല

ഹിരോഷിമയുണ്ടാക്കിയ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരിക്കലും മങ്ങലുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഹിരോഷിമ സ്മാരകം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഹിരോഷിമയിലെത്തുന്നത്.
ആണവായുധങ്ങളില്ലാത്ത ലോകം പിറക്കട്ടെയെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ’71 വര്‍ഷംമുമ്പ് മരണം ആകാശത്തില്‍നിന്ന് പൊട്ടിവീണു, അതോടെ ലോകം മാറ്റിമറിക്കപ്പെട്ടു’ – ഒബാമ പറഞ്ഞു. എന്നാല്‍, ബോംബിട്ടതിന് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നത് ശ്രദ്ധേയമായി.
1945 ആഗസ്റ്റ് ആറിനാണ് അമേരിക്കയുടെ നേതൃത്വത്തിലുളള സഖ്യ കക്ഷികള്‍ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചത്. ആഗസ്റ്റ് ഒമ്പതിന് അവര്‍ നാഗസാക്കിയിലും ബോംബിട്ടു. 14,0000 പേരാണ് ഹിരോഷിമയില്‍ മരിച്ചത്. മൂന്ന് ദിവസം കഴിഞ്ഞ് നാഗസാക്കിയില്‍ നടന്ന അണുബോംബ് ആക്രമണത്തില്‍ 74,000 പേരും കൊല്ലപ്പെട്ടു.