ഗൂഗിളിന്റെ മോഡ്യുലാര്‍ സ്മാര്‍ട്ട്ഫോണ്‍ അടുത്ത വര്‍ഷം വിപണിയില്‍:മോഡ്യുലാര്‍ ഫോണിൽ സ്‌ക്രീന്‍, ബാറ്ററി, ക്യാമറ, സെന്‍സറുകള്‍,സ്പീക്കറുകള്‍,റാം തുടങ്ങിയവ യഥേഷ്ടം ഘടിപ്പിക്കാനും മാറ്റാനു കഴിയും

single-img
24 May 2016

 

19gypu5gi52tvpng

ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഫോണിന്റെ ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ഫിറ്റ് ചെയ്യാൻ കഴിയുന്ന ഗൂഗിളിന്റെ മോഡ്യുലാര്‍ സ്മാര്‍ട്ട്ഫോണ്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തും.ഇതിലൂടെ സ്‌ക്രീന്‍, ബാറ്ററി, ക്യാമറ, സെന്‍സറുകള്‍,സ്പീക്കറുകള്‍,റാം തുടങ്ങിയവ യഥേഷ്ടം ഘടിപ്പിക്കാനും മാറ്റാനു കഴിയും.സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയൊരു മാറ്റത്തിന് വഴിയൊരുക്കുന്നതാണ് പുതിയ സ്മാര്‍ട്ട്‌ഫോണെന്നാണ് കമ്പനിയുടെ വാദം. ഗൂഗിളിന്റെ പ്രൊജക്ട് ആരയാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്.

google-ara-io-2016-verge-DSC00650.0.0
കഴിഞ്ഞ വര്‍ഷം ആദ്യം ബാഴ്‌സലോണയില്‍ നടന്ന വോള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍വെച്ചാണ് അറയുടെ ആദ്യത്തെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കിയത്. ഈ പുതിയ രീതിയിലൂടെ വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയാണ് തുറക്കുന്നതെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

അടുത്ത വര്‍ഷത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.3500 രൂപയ്ക്ക് താഴെ വില്‍ക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.