വിഎസ് മത്സരിച്ചില്ലെങ്കില്‍ ഗതി ഇതാകുമായിരുന്നില്ല;വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടെന്ന് പിസി ജോര്‍ജ്.

single-img
21 May 2016

pc-george-media.jpg.image.576.432

 
വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടെന്ന് പിസി ജോര്‍ജ്. വിഎസ് മത്സരിച്ചില്ലെങ്കില്‍ ഗതി ഇതാകുമായിരുന്നില്ലെന്ന് പിസി ജോര്‍ജ്ജ് കോട്ടയത്തു പറഞ്ഞു.വിഎസ് മുഖ്യമന്ത്രിയായാല്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന് വോട്ടുചെയ്തവരോടുള്ള മാന്യമായ പരിഗണനയല്ല കാണിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.

 
പിണറായി വിജയൻ നല്ലതു ചെയ്താൽ പിന്തുണക്കും തെറ്റ് ചെയ്താൽ എതിർക്കും എന്നതാണ് തെൻറ നിലപാടെന്നും പി.സി ജോർജ് വ്യക്തമാക്കി.

 

ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് മികച്ച വിജയം നേടിയിരുന്നു.27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിസി ജോര്‍ജ് ജയിച്ചത്.