സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം ഒന്നാമത്

single-img
21 May 2016

cbse-results

 

 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.61 വിജയശതമാനത്തോടെ രാജ്യത്ത് തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനം നേടി.88.58 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 78.85 ശതമാനവും. 92.63% ശതമാനത്തോടെ ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്. ദില്ലി മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സുകൃതി ഗുപ്തയാണ് 500ല്‍ 497 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത്.

 

 
എല്ലാ റീജണുകളിലേയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. www.results.nic.in,www.cbseresults.nic.in and www.cbse.nic.in. എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലമറിയാം. ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.