മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ഉമ്മന്‍ ചാണ്ടി:ഉമ്മന്‍ചാണ്ടിയെ തിരുത്തി സുധീരന്
ശക്തമായ ത്രികോണ മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാസര്‍ഗോഡ്, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോകും. ബിജെപി ശക്തമായി മത്സരിക്കുന്നത് യുഡിഎഫ് സ്ഥാനാര്ഥികളുമായിട്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലും പ്രധാന എതിരാളി ബിജെപിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തിരുത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.നുഴഞ്ഞ് കയറാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് അതിനാവില്ല. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ തന്നെയാണ് പോരാട്ടം.സുധീരന് വ്യക്തമാക്കി.