സുരേഷ് ഗോപി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
29 April 2016
നടൻ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്യസഭയുടെ നടുത്തളത്തിലാണ് സത്യപ്രതിജ്ഞാ നടന്നത്. ദൈവനാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.
ചടങ്ങ് കാണാനായി സുരേഷ് ഗോപിയുടെ കുടുംബം രാജ്യസഭയില്‍ എത്തിയിരുന്നു. കലാരംഗത്തെ പ്രതിനിധിയായാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്. ഇതോടൊപ്പം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത മറ്റു ആറു പേരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
കലാരംഗത്തെ പ്രതിനിധി എന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. പാർലമെന്റ് ഉപരിസഭയായ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്ന ആറാമത്തെ മലയാളിയും മലയാള സിനിമയിൽ നിന്നുള്ള ആദ്യ നടനുമാണ് സുരേഷ് ഗോപി.