കൊടൈക്കനാലിൽ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു.

single-img
27 April 2016

dolphins-nose

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു. മധുര സ്വദേശി കാര്‍ത്തിക് (25) ആണ് മലമുകളില്‍നിന്ന് വീണത്. കൊടൈക്കനാല്‍ തടാകത്തിന് സമീപത്തുളള ഡോള്‍ഫിന്‍ നോസ് മലമുകളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ത്തിക്ക് 1000 അടിയോളം താഴ്ച്ചയിലുളള കൊക്കയിലേക്ക് കാല്‍ തെന്നിവീണത്.
സംഭവ സമയത്ത് കാര്‍ത്തിക്കും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തിക്കിന്റെ മൃതദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചു.