മല്യയുടെ വിദേശ സ്വത്തുവിവരങ്ങള്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് കൈമാറി

single-img
27 April 2016

vijay-mallya-759

വിജയ് മല്യയുടെ വിദേശത്തുള്ള സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് കൈമാറി. വിജയ് മല്യ, അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍, മുന്‍ഭാര്യ എന്നിവരുടെ സ്വത്തുവിവരങ്ങളാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരിക്കുന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളെ കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം ഏഴിന് നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാഞ്ഞതിന് സുപ്രീം കോടതി മല്യയെ രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീം കോടതിയില്‍ ഒരു നിശ്ചിത തുക കെട്ടിവെക്കാനും ഇന്ത്യയിലേക്ക് എന്ന് തിരച്ചെത്താമെന്ന് വ്യക്തമാക്കണമെന്നും മല്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും നാട്ടിലും വിദേശത്തുമുള്ള എല്ലാ സ്വത്തുക്കളും വെളിപ്പെടുത്തണമെന്നുമായിരുന്നു കോടതി അന്ന് ആവശ്യപ്പെട്ടിരുന്നത്.

എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് 9,000 കോടിരൂപയാണ് മല്യ നല്‍കാനുള്ളത്. നേരത്തെ വാഗ്ദാനം ചെയ്ത 4,400 കോടിക്ക് പുറമെ 2,468 കോടികൂടി ബാങ്കുകള്‍ക്ക് നല്‍കാമെന്ന് അടുത്തിടെ മല്യ പറഞ്ഞിരുന്നു. എന്നാല്‍ മല്യയുടെ ഈ വാഗ്ദാനങ്ങളെല്ലാം ബാങ്കിങ് കണ്‍സോര്‍ഷ്യം തള്ളിക്കളഞ്ഞിട്ടുണ്ട്.