എസ്.എസ്.എല്‍.സിക്ക് 96.59 ശതമാനം വിജയം.

single-img
27 April 2016

sslc-exam

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.59 % ശതമാനം വിജയം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പി.കെ മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്. 4.74 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്.

പരീക്ഷ എഴുത്തിയതില്‍ 4,57,654 പേര്‍ വിജയിച്ചു. 27,879 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡുണ്ട്. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയില്‍. കുറവ് വയനാട് ജില്ലയില്‍. മൂവാറ്റുപുഴയാണ് വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല.

മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍, എസ്.എം.എസ് വഴി ഫലം അറിയുന്നതിനുള്ള സംവിധാനം, ഐ.ടി സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫിസ്, ജില്ലാ ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ടെലിഫോണ്‍ മുഖേന ഫലം അറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്രങ്ങളിലും ഫലം അറിയുന്നതിനുള്ള സംവിധാനമുണ്ട്. എസ്.എം.എസ് മുഖേന ഫലം അറിയുന്നതിന് 9645221221 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. ഫോണ്‍ മുഖേന ഫലം അറിയുന്നതിന് 04846636966 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.