കടം തിരിച്ചുകൊടുക്കുമെന്ന പി ജയരാജന്റെ പരാമര്‍ശത്തിന് കുമ്മനത്തിന്റെ മറുപടി;കടം പലിശയടക്കം തിരിച്ചുകൊടുക്കുന്നവരും കേരളത്തിലുണ്ടെന്ന് ബിജെപി അധ്യക്ഷന്‍

single-img
26 April 2016

kummanamഅക്രമം ഉണ്ടാകുമ്പോള്‍ എല്ലാകാലത്തും നോക്കിയിരിക്കാന്‍ കഴിയില്ലെന്നും കടം തിരിച്ചുകൊടുക്കുമെന്നുമുളള പി ജയരാജന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കടം തിരിച്ചുകൊടുക്കുന്നവരാണ് സിപിഎം എങ്കില്‍ പലിശയടക്കം തിരിച്ചുകൊടുക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് കുമ്മനം പറഞ്ഞു.ജയരാജന്റെ പരാമര്‍ശം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രകോപനപരവുമാണെന്ന് വിലയിരുത്തി കേസ് എടുക്കുന്ന കാര്യം പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് കുമ്മനം രാജശേഖരന്റെയും പ്രസ്താവന.

കൊലക്കേസുകളില്‍ അകപ്പെട്ട് കോടതി വിലക്കിയതിനെതുടര്‍ന്ന് സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത പി ജയരാജന്‍ മറ്റ് ജില്ലകളിലും അക്രമത്തിന്റെ സംഘാടകനായി മാറുകയാണെന്ന് കുമ്മനം ആരോപിച്ചു.

ജയരാജന്റെ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഴിക്കോട്ട് പരിഹാസരൂപേണയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത് ”ഓരോരുത്തരുടെയും ശൈലിയാണത്. ഞങ്ങള്‍ പലിശ ഇളവുചെയ്തുകൊടുക്കുന്നവരാണ്.” എന്ന് മുഖ്യമന്ത്രി പറഞ്ഞു.