ഡല്‍ഹിയിലെ ദേശീയ മ്യൂസിയം പൂർണമായും കത്തിനശിച്ചു.

single-img
26 April 2016

natural-history-museum-fire_650x400_71461644059മധ്യഡൽഹിയിലെ ദേശീയ ചരിത്ര മ്യൂസിയത്തിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ 1.45നുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് അഗ്‌നിശമനസേനാ ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ റാംമോഹന്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കോടികളുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഉടൻതന്നെ മറ്റ് ആറ് നിലകളിലേക്കും തീ പടരുകയായിരുന്നു. അതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഇൻഡസ്ട്രി) ഓഡിറ്റോറിയത്തിലേക്കും തീപടർന്നു.

സംഭവസമയത്ത് കെട്ടിടത്തില്‍ അധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല. തീപിടുത്തം ഉണ്ടായ ഉടനെതന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപ്പിടുത്തത്തിന്റ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, കെട്ടിടത്തിന്‍റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലായിരുന്നുവെങ്കിലും രണ്ടു മണിക്കൂർ കൊണ്ട് തീയണക്കാൻ സാധിച്ചെന്ന് ഫയർഫോഴ്സ് അറിയിച്ചു.