എറണാകുളത്ത് പത്ത് വയസുകാരനെ കുത്തിക്കൊന്ന അജി ദേവസ്യയെ മാനസികരോഗത്തിന് ചികിത്സിച്ചത് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി മരിച്ച ഡോ.ലക്ഷ്‌മി

single-img
26 April 2016
13090661_539295206279186_787387476_o

കുത്തേറ്റ് മരിച്ച ക്രിസ്റ്റി ജോണും ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി മരിച്ച ഡോ.ലക്ഷ്‌മിയും

എറണാകളും പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അജി ദേവസ്യയെ മാനസികരോഗത്തിന് ചികിത്സിച്ചത് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി മരിച്ച ഡോ.ലക്ഷ്‌മി.അജി ദേവസ്യ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നും വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്നും അജിയുടെ അമ്മ പറഞ്ഞു. മാനസികാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ 12 വര്‍ഷമായി ചകിത്സയിലുള്ള അജിയെ ഒടുവില്‍ ചികിത്സിച്ചിരുന്നത്‌ ഇന്നലെ തൃശ്ശൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഡോക്‌ടര്‍ ലക്ഷമിയായിരുന്നു.

മുമ്പ് പോലീസ് ഇടപെട്ട് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്.അമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ഇയാളെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്‌.

അവിടെ രണ്ടു മാസം നീണ്ട ചികിത്സയ്‌ക്കുശേഷം ഫെബ്രുവരിയിലാണ്‌ ഇയാള്‍ പുല്ലേപ്പടിയിലെ വീട്ടിലെത്തിയത്‌. എന്നാല്‍, വീട്ടിലെത്തിയശേഷം അജി മരുന്നുകള്‍ കഴിക്കാറില്ലായിരുന്നുവെന്ന്‌ ഇയാളുടെ അമ്മ വ്യക്‌തമാക്കിയിട്ടുണ്ട്‌.

രാവിലെ പാല്‍ വാങ്ങാൻ കടയില്‍ പോയി വരുമ്പോഴാണ് പുല്ലേപ്പടി പറപ്പള്ളിൽ വീട്ടിൽ ജോൺ–ലിനി ദമ്പതികളുടെ മകൻ ക്രിസ്റ്റി ജോണിനു കുത്തേറ്റത്.കുട്ടിയെ അടുത്തേക്ക് വിളിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ അജി സേവ്യർ ക്രിസ്റ്റിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാർ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനേഴോളം കുത്തുകളാണ് ക്രിസ്റ്റിയുടെ ശരീരത്തിലുണ്ടായിരുന്നത്.

റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസകോശത്തില്‍ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയാണു ഡോ.ലക്ഷ്‌മി മരിച്ചത് .ഞായറാഴ്ച രാത്രി എട്ടരയോടെ പുഴയ്ക്കൽ ശോഭാ മാളിലെ റസ്റ്റോറന്റിലായിരുന്നു സംഭവം. പച്ചക്കറികൾ നിറച്ച് മൈദ കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് (കാബൂസ്) ഭർത്താവും ഡോ. ലക്ഷ്മിയും കഴിച്ചത്. ഭക്ഷണം കഴിക്കവെ ചുമയുണ്ടായതിനെ തുടർന്ന് മുഖം കഴുകാനായി എഴുന്നേറ്റു പോയതായിരുന്നു ലക്ഷ്മി. പിന്നാലെ സിദ്ധാർത്ഥും കൈകഴുകാനായി ചെന്നപ്പോൾ ലക്ഷ്മി താഴെവീണു കിടക്കുകയായിരുന്നു.

രാത്രിയായതിനാല്‍ വാഹനം ലഭിക്കാന്‍ വൈകി. പിന്നീട്‌ ഓട്ടോറിക്ഷയിലാണ്‌ അമല ആശുപത്രിയില്‍ എത്തിച്ചത്‌. അപ്പോഴേക്കും മരിച്ചു. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്‌ടറാണു ലക്ഷ്മി