അഫ്സൽ ഗുരു അനുസ്മരണം : കനയ്യയ്ക്കും ഉമർ ഖാലിദിനും പിഴ 

single-img
26 April 2016
umar_2780437g
ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വ്വകലാശാല കര്‍ശന നടപടി പ്രഖ്യാപിച്ചു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ കനയ്യ കുമാറിന് 10000 രൂപ പിഴ വിധിച്ചപ്പോൾ , രാജ്യദ്രോഹകുറ്റം ചുമത്തി രജിസ്ടർ ചെയ്ത കേസിൽ അറെസ്റ്റിലായ മറ്റു രണ്ടു വിദ്യാർഥികളായ ഉമർ  ഖാലിദിനെ ഒരു സെമെസ്റ്റെർ കാലയളവിലേക്കും അനിർബാൻ ഭട്ടാചാര്യയെ ജൂലൈ 15 വരെയും സർവകലാശാലയിൽ നിന്ന് പുറത്താക്കി.ഇരുവര്ക്കും 20000 രൂപ പിഴ വിധിച്ചിട്ടുണ്ട്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കൊപ്പം  നിന്നതായി അന്വേഷണ സംഘം കണ്ടെത്തിയ മുജീബ് ഗാട്ടു എന്ന കാശ്മീരി വിദ്യാർഥിയെ രണ്ട് സെമെസ്റ്റെർ കാലത്തേക്ക് പുറത്താക്കി .വിദ്യാർഥി യൂണിയൻ  മുൻ  പ്രസിഡണ്ട്‌ അശുതോഷ് കുമാറിന് ഒരു വർഷവും കോമൾ  മോഹിതിനെ ജൂലൈ 21 വരെയും ഹോസ്റ്റൽ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി.വിദ്യാർഥിയൂണിയൻ ജോയിന്റ് സെക്രെട്ടറി യും എ ബി വി പി നേതാവുമായ സൌരവ് ശര്മ്മയ്ക്കും 10000 രൂപ പിഴ വിധിച്ചു .രണ്ട് പൂർവ വിദ്യാർഥികളെ ക്യാമ്പസിൽ  പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
രാമ നാഗ, അനന്ത കുമാര്‍, ശ്വേത രാജ്, റൂബിന, ചിന്തു കുമാരി എന്നീ വിദ്യാര്‍ത്ഥികള്‍ക്കും 20,000 രൂപ പിഴയുണ്ട്. ബനോജ്യോത്സ്‌ന ലാഹിരി, ദ്രൗപദി ഘോഷ് എന്നിവരെ അഞ്ചുവര്‍ഷത്തേക്ക് ക്യാമ്പസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിനാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇവയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും എബിവിപി സംഘടനയില്‍ പെട്ടവരും പിന്നീട് കോളേജ് കാമ്പസില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ്യമൊന്നാകെ ശ്രദ്ധിക്കപ്പെട്ട ജെഎന്‍യു സമരം ഉയര്‍ന്നുവരുന്നത്. അതേസമയം, തങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. നാഗ്പുരില്‍നിന്നുള്ള തീട്ടൂര പ്രകാരം പക്ഷപാതപരമായി പ്രവര്‍ത്തിച്ച സമിതിയുടെ അച്ചടക്ക നടപടി അംഗീകരിക്കാനാവില്ല. ഹൈദരാബാദില്‍ രോഹിത് വെമുലക്കും കൂട്ടുകാര്‍ക്കുമെതിരെ അവിടുത്തെ വി.സി. അപ്പ റാവു ചെയ്ത തരത്തിലുള്ള നടപടിയാണ് വൈസ് ചാന്‍സലര്‍ ജഗദേശ് കുമാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.