സുഷമ സ്വരാജിന് നെഞ്ച് വേദന, എയിംസില്‍ പ്രവേശിപ്പിച്ചു

single-img
26 April 2016

sushma swaraj

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു., നെഞ്ചുവേദനയെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച്ച വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.നരേന്ദ്ര മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയാണ് 66 കാരിയായ സുഷമ സ്വരാജ്.സുഷമയുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.20 വര്‍ഷത്തോളമായി പ്രമേഹരോഗ ബാധിതയാണ് സുഷമ സ്വരാജ്.
നിലവില്‍ എയിംസിലെ ഹൃദ്രോഗവിദഗ്‌ധരുടെ നിരീക്ഷണത്തിലാണ്‌ മന്ത്രി. ഇന്ത്യയിലെത്തിയ പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ്‌ സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.