അധോലോകനായകൻ ദാവൂദ് ഇബ്രാഹിം തന്റെ അന്ത്യകാലത്തേക്ക് അടുത്തതായി റിപ്പോർട്ട്;ഗുരുതരമായ രോഗം ബാധിച്ച ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റിയേക്കും

single-img
26 April 2016

GANGSTER DAWOOD IBRAHIM1993 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ അധോലോകനായകൻ ദാവൂദ് ഇബ്രാഹിം തന്റെ അന്ത്യകാലത്തേക്ക് അടുത്തതായി റിപ്പോർട്ട് .ഗുരുതരമായ രോഗം ബാധിച്ച ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റിയേ പറ്റൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാലുകള്‍ മുറിച്ചുമാറ്റിയാലും ദാവൂദ് എത്രനാള്‍ ജീവിച്ചിരിക്കും എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പൊന്നുമില്ല എന്നാണ് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

കാലുകളിലേക്ക് ശരിയായി രക്തം എത്താത്തതാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രശ്‌നം. ഇതേത്തുടര്‍ന്ന് വ്രണങ്ങളുണ്ടായി. കാലുകള്‍ നിര്‍ജീവമായി. കാലുകള്‍ മുറിച്ചുമാറ്റിയാലേ ജീവന്‍ നിലനിര്‍ത്താന്‍ പറ്റൂ എന്നതാണ് സ്ഥിതി. ഇല്ലെങ്കില്‍ മറ്റ് അവയവങ്ങളിലേക്കും ഇത് ബാധിക്കാനിടയുണ്ട്. കറാച്ചിയിലെ ബംഗ്ലാവിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോള്‍.കറാച്ചിയിലെ ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലാണ്ചികിത്സ.ദാവൂദിന്റെ കറാച്ചിയിലെ വീടിന് പുറത്ത് ഏതാനും ഡോക്ടർമാരെ കഴിഞ്ഞ ദിവസം കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ദാവൂദിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന റിപ്പോർട്ട് വന്നത്.

 

എന്നാൽ ദാവൂദ് ആരോഗ്യവാനാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ട്‌ തെറ്റാണെന്നും അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.