എല്‍ഡിഎഫ് ജയിക്കുമെന്ന ബേജാറുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി പലതും പറയുന്നത്: വിഎസ്

single-img
25 April 2016

prashant-bhushan-meets-veteran-achuthanandan-denies-alliance_301213044458

പാലക്കാട് ∙ അടിസ്ഥാന രഹിതമായ ആരേ‍ാപണങ്ങൾ ഉന്നയിക്കുന്ന വിഎസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വി.എസ്. അച്യുതാനന്ദൻ. എൽഡിഎഫ് ജയിക്കുമെന്ന ബേജാറുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പലതും പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്
അതേസമയം എൽഡിഎഫ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ പിണറായിക്കുവേണ്ടി വിഎസ് വഴിമാറിക്കെ‍ാടുക്കുമെന്നാണ് പ്രതീക്ഷയെന്ന നായനാരുടെ ഭാര്യ ശാരദടീച്ചറുടെ അഭിപ്രായത്തേ‍ാട് പ്രതികരിക്കാതെ വി.എസ് ഒഴിഞ്ഞ് മാറി

പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്നിരുന്നു. വി.എസിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണ്. അതിനാല്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.