‘ഉലകം ചുറ്റും മോദി’ വരള്‍ച്ചബാധിത മേഖലയും സന്ദര്‍ശിക്കണം: ശിവസേന

single-img
25 April 2016

d7643279db8b6bd10e35f9223b842881

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന മോഡി വരള്‍ച്ചയുടെ കേന്ദ്രമായ മറാത്തവാദയില്‍ എത്താന്‍ ഉദാസീനത കാണിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങളും വരള്‍ച്ചയില്‍ ദുരിതത്തിലായിരിക്കുകയാണ്. 20 ഓളം റാലികളില്‍ മോദി പ്രസംഗിക്കാനായി പോയി. എന്നാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും വരള്‍ച്ച അനുഭവിക്കുന്ന ഗ്രാമമായ മറാത്തവാദയിലെ ജനങ്ങളുടെ ദുരിതം കാണാന്‍ മോദി എന്തുകൊണ്ട് എത്തുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു.

ലത്തൂരിലേക്ക് വെള്ളമെത്തിക്കാനായി പ്രത്യേക ട്രെയിനുകള്‍ എത്തുന്നുണ്ട്. 50 ടാങ്ക് വെള്ളവുമായാണ് ട്രെയിനുകള്‍ എത്തുന്നത്. ലത്തൂരിലെ വരള്‍ച്ച നേരിടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മഹാരാഷ്ട്രയുടെ ദാഹമടക്കാന്‍ അതുകൊണ്ടെന്നും കഴിയുന്നില്ല.
നേരത്തെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയേയും ശിവസേന വിമര്‍ശിച്ചിരുന്നു.