വ്യാജമദ്യ ദുരന്തത്തിന് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും എക്സൈസ് മന്ത്രി കെ.ബാബു

single-img
25 April 2016

k-babu3സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബികള്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.മദ്യദുരന്തമുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയെടുക്കാൻ ആഭ്യന്തരസെക്രട്ടറിക്ക് കത്തുനൽകി.

വയനാട്, എറണാകുളം, പത്തനംത്തിട്ട ജില്ലകളില്‍ ഈയടുത്ത് നടന്ന റെയ്ഡുകളില്‍ കണ്ടുപിടിച്ച സ്പിരിറ്റും വ്യാജ മദ്യനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഈ സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ കാര്യത്തിലുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ വളരെ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍സംവിധാനം മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.

ജനക്ഷേമകരമായ മദ്യനയം അട്ടിമറിക്കുവാനും ഈ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെ ദുഷ്‌കീര്‍ത്തിപ്പെടുത്തുവാനും ചില കേന്ദ്രങ്ങള്‍ നടത്തുന്ന ത്സിത ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും, പോലീസ്, എക്‌സൈസ് വിഭാഗങ്ങളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായി കെ.ബാബു പത്രക്കുറിപ്പിൽ അറിയിച്ചു